Lottery Fraud : കൊല്ലത്ത് വീണ്ടും ലോട്ടറി തട്ടിപ്പ്; നമ്പർ തിരുത്തി, ചെറുകിട കച്ചവടക്കാനെ കബളിപ്പിച്ചു

By Web TeamFirst Published Dec 6, 2021, 6:05 AM IST
Highlights

പുനലൂർ സ്വദേശി വിശ്വനാഥനിൽ നിന്ന് അജ്ഞാതൻ രണ്ടായിരം രൂപ തട്ടിയത്. ടിക്കറ്റുമായി വിശ്വനാഥൻ ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് 3388ൽ അവസാനിക്കുന്ന ടിക്കറ്റുകൾ തിരുത്തി ആരോ തന്നെ കളിപ്പിച്ചതാണെന്ന് വ്യക്തമായത്. 

കൊല്ലം (Kollam) പുനലൂരിൽ വീണ്ടും ലോട്ടറി തട്ടിപ്പ് (Lottery Fraud). ലോട്ടറിയുടെ നമ്പർ തിരുത്തി രണ്ടായിരം രൂപയാണ് അജ്ഞാതന്‍ ചെറുകിട കച്ചവടക്കാരനിൽ നിന്ന് തട്ടിയെടുത്തത് (Cheating). നവംബർ 29 ന് വിൻ വിൻ ലോട്ടറി നറുക്കെടുപ്പിൽ 500 രൂപ സമ്മാനമടിച്ചത് 8388ൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കാണ്.

8388ൽ അവസാനിക്കുന്ന നാല് ടിക്കറ്റുകൾ നൽകിയാണ് പുനലൂർ സ്വദേശി വിശ്വനാഥനിൽ നിന്ന് അജ്ഞാതൻ രണ്ടായിരം രൂപ തട്ടിയത്. ടിക്കറ്റുമായി വിശ്വനാഥൻ ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് 3388ൽ അവസാനിക്കുന്ന ടിക്കറ്റുകൾ തിരുത്തി ആരോ തന്നെ കളിപ്പിച്ചതാണെന്ന് വ്യക്തമായത്.

തട്ടിപ്പു നടത്തിയ ആളെ കുറിച്ച് സൂചനയൊന്നുമില്ല. പൊലീസില്‍ പരാതി നൽകി കാത്തിരിക്കുകയാണ് വിശ്വനാഥൻ.

സമാന്തര ലോട്ടറി: രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
സമാന്തര ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട്​ രണ്ടുപേർ കോഴിക്കോട് അറസ്​റ്റിൽ. വേങ്ങേരി സ്വദേശി കുന്നത്തുമ്മൽ ശശീന്ദ്രൻ (62), എറണാകുളം ചേന്ദമംഗലം സ്വദേശി കിഴുക്കുമ്പുറം രാമചന്ദ്രൻ (57) എന്നിവയൊണ്​ കസബ പൊലീസ്​ വെള്ളിയാഴ്​ച വൈകിട്ടോടെ അറസ്​റ്റ് ചെയ്​തത്​. കോഴിക്കോട്​ മൊഫ്യൂസിൽ ബസ്​ സ്​റ്റാൻഡ്​ കേന്ദ്രീകരിച്ചായിരുന്നു സംഘം സമാന്തര ലോട്ടറി  ഇടപാട് നടത്തിയിരുന്നത്. അടുത്തിടെ പാലക്കാട് സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ വന്‍ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. പേപ്പറില്‍ നമ്പറെഴുതി നല്‍കിയുള്ള സമാന്തര ലോട്ടറി തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് പാലക്കാട്ടെ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടുന്നത്. കേരള സംസ്ഥാന ലോട്ടറി, അന്യസംസ്ഥാന ലോട്ടറികളായ ഡിയർ, കുയിൽ, നാഗാലാന്‍റ്  ലോട്ടറി എന്നിവയുടെ ഫലം വരുന്ന ദിവസങ്ങളിൽ അവസാനത്തെ മൂന്ന് അക്കങ്ങൾ ആവശ്യമുള്ളവർ പ്രവചിക്കുകയാണ് സമാന്തര ലോട്ടറിക്കാര്‍ ചെയ്യുന്നത്. 

അടിക്കാത്ത ലോട്ടറിയില്‍ അടിച്ച ലോട്ടറിയുടെ നമ്പര്‍ ചേര്‍ത്ത് തട്ടിപ്പ്
ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങിയ ആൾ അറസ്റ്റിൽ. തൃശ്ശൂർ വല്ലച്ചിറയിലുള്ള തൊട്ടിപറമ്പിൽ അനിലനെയാണ് സർക്കിൾ ഇൻസ്പെക്ടർ പ്രസാദിന്‍റെ നിർദ്ദേശപ്രകാരം തൃശ്ശൂർ വെസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെമിൻ കെ ആർ അറസ്റ്റു ചെയ്തത്. പൂത്തോൾ സെന്‍ററില്‍ ലോട്ടറി കച്ചവടം ചെയ്തുവരുന്ന വയോധികയായ രാജേശ്വരിയാണ് അനിലന്‍റെ തട്ടിപ്പിന് ഇരയായത്. സമ്മാനം ഇല്ലാത്ത ലോട്ടറിയിൽ കൃത്രിമം വരുത്തി സമ്മാനാർഹമായ നമ്പർ കൂട്ടിച്ചേർത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് അനിലന്‍ രാജേശ്വരിയെ വിശ്വസിപ്പിക്കുകയായിരുന്നു.

click me!