ഭാഗ്യപരീക്ഷണം ഉടനില്ല; നറുക്കെടുപ്പ് വീണ്ടും നീട്ടി

By Web TeamFirst Published Mar 31, 2020, 1:10 PM IST
Highlights

ഈ മാസം 22 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ 14 വരെ നടത്തുവാന്‍ മാറ്റി വെച്ചിരുന്നു. ഇവയാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടി. ഏപ്രില്‍ അഞ്ചു മുതല്‍ 14 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൗര്‍ണമി ആര്‍എന്‍ 435, വിന്‍വിന്‍ ഡബ്ല്യൂ 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎന്‍309, നിര്‍മല്‍ എന്‍ആര്‍166, കാരുണ്യ കെആര്‍441, പൗര്‍ണമി ആര്‍എന്‍436, വിന്‍വിന്‍ ഡബ്ല്യു 558, സ്ത്രീശക്തി എസ്എസ് 203 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് നീട്ടി വെച്ചത്.  

ഏപ്രില്‍ 19 മുതല്‍ 28 വരെയാണ് ഈ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടത്തുക. സമ്മര്‍ ബംബര്‍ ബിആര്‍72 ഭാഗ്യക്കുറിയും 28ന് നറുക്കെടുക്കും. ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 28 വരെയുള്ള അക്ഷയ എകെ 441, കാരുണ്യ പ്ലസ് കെഎന്‍ 312, നിര്‍മല്‍ എന്‍ആര്‍ 169, കാരുണ്യ കെആര്‍ 444, പൗര്‍ണമി ആര്‍എന്‍ 439, വിന്‍വിന്‍ ഡബ്ല്യു 561, സ്ത്രീശക്തി എസ്എസ് 206, അക്ഷയ എകെ 442, കാരുണ്യ പ്ലസ് കെഎന്‍ 313, നിര്‍മല്‍ എന്‍ആര്‍ 170, കാരുണ്യ കെആര്‍ 445, പൗര്‍ണമി ആര്‍എന്‍ 440, വിന്‍വിന്‍ ഡബ്ല്യൂ 562, സ്ത്രീശക്തി എസ്എസ് 207 എന്നീ ഭാഗ്യക്കുറികള്‍ റദ്ദാക്കി.

ഈ മാസം 22 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ 14 വരെ നടത്തുവാന്‍ മാറ്റി വെച്ചിരുന്നു. ഇവയാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്. ആദ്യഘട്ടത്തില്‍ റദ്ദാക്കിയ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെയുള്ള ടിക്കറ്റുകള്‍ ഉള്‍പ്പെടെ ഏപ്രില്‍ 28 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കി.   

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
 


 

click me!