ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസ്; രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ

By Web TeamFirst Published Aug 20, 2022, 9:34 PM IST
Highlights

ര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ സജിമോൻ, സുധീഷ് എന്നിവരെയാണ് തെന്മല പൊലീസ് പിടികൂടിയത്. മാസങ്ങളായി ബസിൽ ലോട്ടറി കൊടുത്തുവിടുന്നത് നിരീക്ഷിച്ചതിന് ശേഷമാണ് ഇരുവരും മോഷണം നടത്തിയത്.

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ. ആര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ സജിമോൻ, സുധീഷ് എന്നിവരെയാണ് തെന്മല പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ 16ന് രാത്രി പത്ത് മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്‍റിന് പത്തനംതിട്ടയിൽ നിന്നും കൊടുത്തുവിട്ട ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റാണ് പ്രതികൾ കണ്ടക്ടറെ കബളിപ്പിച്ച് തട്ടിയെടുത്തത്. ലോട്ടറിന്‍റെ ഏജന്‍റിന്‍റെ ജീവനക്കാ‍ർ എന്ന പേരിലാണ് ഇരുവരും എത്തിയത്. ലോട്ടറി മറ്റാരോ കൈക്കലാക്കിയെന്ന് മനസിലാക്കിയ ഏജന്‍റെ  തെന്മല പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ തിരിച്ചറി‍ഞ്ഞു. 

മാസങ്ങളായി ബസിൽ ലോട്ടറി കൊടുത്തുവിടുന്നത് നിരീക്ഷിച്ചതിന് ശേഷമാണ് ഇരുവരും മോഷണം നടത്തിയത്. പ്രതികളുടെ വീട്ടിൽ നിന്നും പൊലീസ് ലോട്ടറി കെട്ടുകൾ കണ്ടെടുത്തു. ആൾമാറാട്ടം, മോഷണം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായ സജിമോൻ കുളത്തുപ്പുഴ സ്വദേശിയും സുധീഷ് തെന്മല സ്വദേശിയുമാണ്.

Also Read: ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ; മയക്കുമരുന്ന് വാങ്ങാനെത്തിയ ആളും പിടിയിലായി  

കാരുണ്യ KR 563 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍ 563 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. (തുടര്‍ന്ന് വായിക്കാം)

click me!