പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

Published : Jan 24, 2026, 04:01 PM IST
KERALA MVD

Synopsis

പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ള പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.

തിരുവനന്തപുരം: സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.

വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ 

1. 2026 ജനുവരി 1 മുതൽ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചാലാൻ അല്ലെങ്കിൽ അതിലധികം ലഭിച്ചാൽ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും. 

2. ഒരു ചാലാൻ നൽകിയാൽ, 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം.

 3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല. 

4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങൾ, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്. 

5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാൽ, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.) 

6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കിൽ, അയാൾ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യശാലിക്ക് 20 കോടി കിട്ടില്ല ! കാരണമെന്ത്? ആകെ എത്ര കിട്ടും? ഒരുകോടിയിൽ എത്ര? ക്രിസ്മസ് ബമ്പർ കണക്ക്
ബമ്പറടിച്ചത് സർക്കാരിന്! പോയാൽ പോട്ടേന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ; ഇത്തവണയും റെക്കോഡ് വിൽപ്പന