മുട്ടിൽ മരം മുറി കേസ്; പിടിച്ചെടുത്ത മരത്തിന്റെ പൂർണ കണക്ക് നൽകണം, ലേല നടപടികൾക്കായി കണക്ക് തേടി കോടതി

Published : May 22, 2026, 06:32 PM IST
muttil tree felling

Synopsis

മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും വിമർശനങ്ങളോടെ കോടതി അത് തള്ളിയിരുന്നു. 

മാനന്തവാടി: മുട്ടിൽ മരം മുറി കേസിൽ പിടിച്ചെടുത്ത മരങ്ങളുടെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദ്ദേശിച്ച് ബത്തേരി കോടതി. മരക്കമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാനാണ് പോലീസ് അന്വേഷണ സംഘത്തോട് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 112 മരങ്ങളുടേതായി 800 തടികളുടെ കണക്കെടുത്ത് പോലീസ് മഹസർ സമർപ്പിച്ചിരുന്നു. നിലവിൽ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരങ്ങളുടെ കമ്പുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്. തടികൾ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പൂർണ്ണമായ കണക്ക് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും വിമർശനങ്ങളോടെ കോടതി അത് തള്ളിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്; പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് പിണറായി വിജയൻ
സംസ്ഥാനത്ത് ലോട്ടറി ഡയറക്ടറേറ്റിൽ പുതിയ വിവാദം; വിൽക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചു