വിഷു ബമ്പറിന് വൻ ഡിമാൻഡ്, അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു, ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നാളെ

Published : May 22, 2026, 05:33 PM ISTUpdated : May 22, 2026, 06:07 PM IST
Vishu bumper 2026

Synopsis

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർക്ക് വിറ്റു എന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ്. നാളെയാണ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്. 

തിരുവനന്തപുരം: വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പന. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബർ നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.

വിഷു ബമ്പർ നറുക്കെടുപ്പ് 23 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും. പന്ത്രണ്ട്‌ കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ്‌ അഞ്ച്‌ പരമ്പരകള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ഓരോ ടിക്കറ്റിന്റെയും വില.

 

PREV
Read more Articles on
click me!

Recommended Stories

മുട്ടിൽ മരം മുറി കേസ്; പിടിച്ചെടുത്ത മരത്തിന്റെ പൂർണ കണക്ക് നൽകണം, ലേല നടപടികൾക്കായി കണക്ക് തേടി കോടതി
നറുക്കെടുപ്പിന് മുമ്പ് തന്നെ ഇത്തവണയും ലോട്ടറി അടിച്ചത് സര്‍ക്കാറിന്, റെക്കോര്‍ഡ് വിൽപനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി, നറുക്കെടുപ്പ് 23ന്