ആദ്യ ദിനം 6,01,660 ടിക്കറ്റുകൾ വിറ്റ് തീർന്നു, തിരുവോണം ബമ്പറിനായി ഭാഗ്യാന്വേഷികളുടെ തിരക്ക്

Published : Aug 01, 2024, 06:59 PM ISTUpdated : Aug 01, 2024, 07:02 PM IST
ആദ്യ ദിനം 6,01,660 ടിക്കറ്റുകൾ വിറ്റ് തീർന്നു, തിരുവോണം ബമ്പറിനായി ഭാഗ്യാന്വേഷികളുടെ തിരക്ക്

Synopsis

500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും.

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) ആദ്യ ദിവസം മികച്ച വിൽപ്പന. ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ചു  6,01,660 ടിക്കറ്റുകൾ വിറ്റു. ആദ്യ ഘട്ടം ആകെ അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു.  

500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 

Asianet News Live

PREV
click me!

Recommended Stories

സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും
ആരോഗ്യം കാത്താല്‍ പ്രീമിയം കുറയ്ക്കാം: ഇന്‍ഷുറന്‍സ് ലോകത്തെ പുതിയ ട്രെന്‍ഡ്!