കേരള ലോട്ടറിക്ക് പകരം എഴുത്ത് ലോട്ടറി വ്യാപകം, 25000 രൂപ ഒന്നാം സമ്മാനം, വ്യാജനുമായി ഒരാൾ പിടിയിൽ

Published : Aug 11, 2022, 11:54 AM ISTUpdated : Aug 11, 2022, 12:13 PM IST
കേരള ലോട്ടറിക്ക് പകരം എഴുത്ത് ലോട്ടറി വ്യാപകം, 25000 രൂപ ഒന്നാം സമ്മാനം,  വ്യാജനുമായി ഒരാൾ പിടിയിൽ

Synopsis

സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറികൾ പ്രവര്‍ത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് നല്‍കുന്നത്.

മലപ്പുറം: കേരളാ ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന എഴുത്ത് ലോട്ടറി വ്യാപകമായതോടെ നടന്ന പരിശോധനയില്‍ ഒരാൾ അറസ്റ്റിൽ. കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ പിടികൂടിയത്. കൊടിഞ്ഞി നന്നമ്പ്ര സ്വദേശി ചാനത്ത് വിഷ്ണു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കടയുടമ ചെമ്മാട് പാന്തോളൊടി അരുണി(24)ന്റെ പേരില്‍ പൊലീസ് കേസെടുത്തു.

സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറികൾ പ്രവര്‍ത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് നല്‍കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്. എസ് ഐ. ടി പി മുസ്തഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം മലപ്പുറത്ത് വ്യാജ നോട്ടുകളും വ്യാജ ലോട്ടറികളും വിതരണം ചെയ്യുന്ന സംഘം സജീവമാകുകയാണ്. മലപ്പുറത്ത് വച്ച് തട്ടിപ്പ് സംഘം 600 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനോട്ട് കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയതോടെയാണ് വൻ തട്ടിപ്പ് സംഘത്തിലെ കള്ളികൾ പിടിയിലാകുന്നത്.

കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി അഷറഫ് ( ജെയ്‌സൺ-48), കേച്ചേരി ചിറനെല്ലൂർ  സ്വദേശി പ്രജീഷ് (37) എന്നിവരെ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ കൃഷ്ണൻ കുട്ടിക്കാണ് ഇവർ 2000 രൂപയുടെ വ്യാജ നോട്ട് നൽകി കബളിപ്പിച്ചത്.

Read More : എടുത്തത് 7 ടിക്കറ്റുകള്‍, ഒന്നില്‍ 80 ലക്ഷം; ഹമീദിനെ കൈവിടാതെ ഭാഗ്യദേവത

വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് കേസ്സ് രജിസറ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. നോട്ടുകൾക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിർമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും  പിടിച്ചെടുത്തിട്ടുണ്ട്. 

രണ്ടാം പ്രതി  പ്രജീഷിന്റെ കുന്ദംകുളത്തെ വാടക ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ 2000 രൂപയുടെ മറ്റൊരു വ്യാജ നോട്ടും വ്യാജ  ലോട്ടറിയുടെയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. കാസർ​ഗോടുകാരനായ അഷ്‌റഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ നോട്ടും ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത്. ഇരുവരും 2021ൽ  കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലും അമ്പലത്തറ പൊലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളിൽപ്പെട്ട്  ജയിൽവാസം അനുഭവിച്ചവരാണ്. 

കഴിഞ്ഞ ജൂലൈയിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ കാസർകോട് നിന്ന് വ്യാജ കറൻസിയുടെയും വ്യാജ ലോട്ടറിയുടെയും നിർമ്മാണ കേന്ദ്രം കുന്ദംകുളത്തെ ആഞ്ഞൂരിലേക്ക്  മാറ്റുകയായിരുന്നു. 2000 രൂപയുടെ നോട്ടുകളാണ് ഇരുവരും കൂടതല്‍ അച്ചടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.  ഇവർ സഞ്ചരിച്ചിരുന്ന വാഹനം വ്യാജ രജിസ്‌ട്രേഷൻ നമ്പറിലുള്ളതായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളും പൊന്നാനി കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം