പൂജ ബംബർ; 12 കോടി കാസർകോട്ടേക്ക്....!, മേരിക്കുട്ടി ജോജോയുടെ ഏജൻസി വിറ്റ ടിക്കറ്റിന്

Published : Nov 22, 2023, 02:30 PM ISTUpdated : Nov 22, 2023, 03:20 PM IST
പൂജ ബംബർ; 12 കോടി കാസർകോട്ടേക്ക്....!,  മേരിക്കുട്ടി ജോജോയുടെ ഏജൻസി വിറ്റ ടിക്കറ്റിന്

Synopsis

തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഏജന്റ് ആയ മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് സമ്മാനം. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർകോഡ് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബർ. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. 

നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

പൂജാ ബമ്പർ: 12 കോടിയുടെ ഭാഗ്യ നമ്പർ കണ്ടെത്തി, ഫലം അറിയാന്‍ ചെയ്യേണ്ടത്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം