മഴ; നാളെ നടക്കാനിരുന്ന സ്ത്രീശക്തി നറുക്കെടുപ്പ് മാറ്റിവച്ചു, പുതുക്കിയ തീയതി ഇങ്ങനെ

Web Desk   | Asianet News
Published : Oct 18, 2021, 03:43 PM ISTUpdated : Oct 18, 2021, 03:58 PM IST
മഴ; നാളെ നടക്കാനിരുന്ന സ്ത്രീശക്തി നറുക്കെടുപ്പ് മാറ്റിവച്ചു, പുതുക്കിയ തീയതി ഇങ്ങനെ

Synopsis

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: ഒക്ടോബർ 19 ചൊവ്വാഴ്ച(നാളെ) നറുക്കെടുക്കേണ്ട സ്ത്രീശക്തി(Sthree Sakthi) SS-283 ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ലോട്ടറി(lottery) ഡയറക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 24 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കും. ഭാഗ്യക്കുറി വകുപ്പിന്റെ(kerala state lottery) ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

Read Also: വർഷങ്ങളായി ക്യാൻസർ രോ​ഗി, കടംവാങ്ങി ചികിത്സ, ഒടുവിൽ അരവിന്ദാക്ഷനെ തേടി ഭാഗ്യമെത്തി

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

PREV
click me!

Recommended Stories

ഭാഗ്യതാര BT 50 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം
സമൃദ്ധി SM 51 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ