Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-326 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Aug 16, 2022, 10:20 AM IST
Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-326 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

സ്വാതന്ത്ര്യദിന അവധി ആയതിനാല്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിൻ വിൻ ഭാ​​ഗ്യക്കുറി നറുക്കെടുപ്പ് നടന്നില്ല. 

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.  സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. സ്വാതന്ത്ര്യദിന അവധി ആയതിനാല്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിൻ വിൻ ഭാ​​ഗ്യക്കുറി നറുക്കെടുപ്പ് നടന്നില്ല. 

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FW 452753  എന്ന നമ്പറിനാണ് ലഭിച്ചത്. ചേർത്തല വിറ്റ ടിക്കറ്റിനാണ് സമ്മാനം. രാജേഷ് ആർ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം FS 592868  എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കാസർകോട് ആണ് ഈ ടിക്കറ്റ് വിറ്റത്.

ഭൂമിയോ വീടോ ഇല്ല, പട്ടിണി മാത്രം; ജീവിക്കാൻ ഭാഗ്യം വിറ്റ് ശോഭന

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

അതേസമയം, സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോ​ഗിക്കാമെന്നതിൽ സമ്മാനാർഹാർക്ക് വിദ​ഗ്ധ ക്ലാസുകൾ നൽകാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള പാഠ്യപദ്ധതികൾ ഉടൻ ആവിഷ്കരിക്കും. ലോട്ടറിയുടെ ഭാ​ഗ്യം വഴി ഓരോ ദിവസവും ലക്ഷങ്ങൾ സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി വിനിയോ​ഗിക്കാൻ അറിയാത്തതിനാൽ പലരും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം. 

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം