Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-333 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Oct 04, 2022, 10:09 AM IST
Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-333 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WU 498499 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം : എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WU 498499 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. പി എൻ സതീഷ് എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WV 469045 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തിരൂർ ആണ് ഈ ടിക്കറ്റ് വിറ്റത്. ഷൺമുഖൻ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

Kerala Lottery Result: Win Win W 687 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഈ വർഷത്തെ പൂജ ബമ്പർ ടിക്കറ്റ് വിൽപ്പന പുരോ​ഗമിക്കുകയാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പർ വൻ ഹിറ്റായത്തിന് പിന്നാലെ ആണ് പൂജ ബമ്പർ സമ്മാനതുക ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ പൂജാ ബമ്പറിന്റെ സമ്മാനത്തുക 5 കോടിയായിരുന്നു. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. നവംബർ 20ന് നറുക്കെടുപ്പ് നടക്കും. 

PREV
Read more Articles on
click me!

Recommended Stories

കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാ..
ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം ? അറിയാം സുവർണ കേരളം SK 47 ലോട്ടറി ഫലം