Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-328 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Sumam ThomasFirst Published Aug 30, 2022, 11:57 AM IST
Highlights

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.  സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ SS-328 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.  സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WJ 267478 എന്ന നമ്പറിനാണ് ലഭിച്ചത്. വൈക്കത്തു വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WK 966318  എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് ഈ ടിക്കറ്റ് വിറ്റത്.

അവശതയില്‍ ആശ്വാസവുമായി ഫിഫ്റ്റി- ഫിഫ്റ്റി; ജോര്‍ജിന് 1 കോടിയോടൊപ്പം 8000രൂപയും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടം വിൽപ്പന പുരോ​ഗമിക്കുകയാണ്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 18ന് നറുക്കെടുപ്പ് നടക്കും. 30ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞു. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോ​ഗിക്കാമെന്നതിൽ സമ്മാനാർഹർക്ക് വിദ​ഗ്ധ ക്ലാസുകൾ നൽകാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

നിനച്ചിരിക്കാതെ വിരുന്നെത്തിയ ഭാ​ഗ്യം; കാരുണ്യ പ്ലസിന്റെ 80 ലക്ഷം ചുമട്ട്‌ തൊഴിലാളിക്ക്

click me!