മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 10 കോടി ആര്‍ക്ക്? ആ ഭാഗ്യനമ്പര്‍ അറിയാൻ മൂന്ന് ദിവസം കൂടി മാത്രം!

Published : Jul 19, 2025, 06:00 PM IST
kerala lottery monsoon bumper

Synopsis

ആകെ 34 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ ( ജൂലൈ 19 ) ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി.

തിരുവനന്തപുരം: കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ആർക്കെന്നറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഈ മാസം 23 നാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.

10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ ടിക്കറ്റിൻ്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നൽകുന്നുണ്ട്. മാത്രമല്ല 5,000 രൂപയിൽ തുടങ്ങി 250 രൂപയിൽ അവസാനിക്കുന്ന നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.

ആകെ 34 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ ( ജൂലൈ 19 ) ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. 7,56,720 ടിക്കറ്റുകൾ പാലക്കാടും 3,74,660 ടിക്കറ്റുകൾ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകൾ തൃശൂരും ഇതിനോടകം വിറ്റു പോയിട്ടുണ്ട്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും
ആരോഗ്യം കാത്താല്‍ പ്രീമിയം കുറയ്ക്കാം: ഇന്‍ഷുറന്‍സ് ലോകത്തെ പുതിയ ട്രെന്‍ഡ്!