വയോധികയെ കബളിപ്പിച്ച് ഓണം ബംബർ ടിക്കറ്റുമായി ബൈക്കില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

Published : Aug 12, 2021, 01:28 PM ISTUpdated : Aug 14, 2021, 08:57 AM IST
വയോധികയെ  കബളിപ്പിച്ച് ഓണം ബംബർ  ടിക്കറ്റുമായി ബൈക്കില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

Synopsis

ബൈക്കിലെത്തിയ രണ്ടുപേർ  വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബർ ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേനയാണ്  വാങ്ങിനോക്കിയത്. തുടർന്ന് രണ്ടെണ്ണം തിരികെ കൊടുത്ത്  ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. 

ചേർത്തല: ലോട്ടറി വിൽപനക്കാരിയായ വയോധികയെ  കബളിപ്പിച്ച് ഓണം ബംബർ  ടിക്കറ്റുമായി യുവാക്കൾ ബൈക്കിൽ കടന്നുകളഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻപറമ്പിൽ എഴുപത്തിയെട്ടുകാരിയായ സരോജിനി അമ്മയെയാണ് യുവാക്കള്‍ കബളിപ്പിച്ചത്. ചേർത്തല എക്സ്റേ കവലക്ക് സമീപത്ത് ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ ലോട്ടറി വിൽപനക്കിടെയാണ് തട്ടിപ്പ്.   

പാലക്കാട് ജില്ലയിലെ ലോട്ടറി തട്ടിപ്പ്; അഞ്ച് പേർ കൂടി പിടിയിൽ

ബൈക്കിലെത്തിയ രണ്ടുപേർ  വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബർ ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേനയാണ്  വാങ്ങിനോക്കിയത്. തുടർന്ന് രണ്ടെണ്ണം തിരികെ കൊടുത്ത്  ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. ഒരു ടിക്കറ്റിന് 300 രൂപ വരുന്ന ബംബര്‍ ടിക്കറ്റാണ് മോഷണം പോയത്.10 വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെത്തുടർന്നാണ് ഉപജീവനത്തിനായി ലോട്ടറി വിൽപന തുടങ്ങിയത്.

ദുരിതത്തിൽ താങ്ങായിരുന്ന ലോട്ടറി വിൽപ്പന നിന്നു, വരുമാനം നിലച്ചു, വീണ്ടും തുടങ്ങാൻ സർക്കാർ കനിയണമെന്ന് അനു

ലോക്ക്ഡൌണ്‍ കാലത്ത് ഇല്ലാതിരുന്ന ശേഷം അടുത്തിടെയാണ് ലോട്ടറി വില്‍പ്പന വീണ്ടും ആരംഭിച്ചത്. ഓണക്കാലത്തേക്ക് കുറച്ച് പണം കരുതാനുള്ള വയോധികയുടെ ശ്രമമാണ് യുവാക്കള്‍ തല്ലിക്കെടുത്തിയത്.

ലോക്ക്ഡൗൺ; സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

PREV
click me!

Recommended Stories

ഇന്നത്തെ കോടിപതി ആര്? അറിയാം സ്ത്രീ ശക്തി SS 500 ലോട്ടറി ഫലം
50 രൂപ മുടക്കിയോ? കീശയിലാകുക ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 35 ലോട്ടറി ഫലം