'രാഹുൽ നടത്തം ആരംഭിച്ചപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായി' ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുഖ്യമന്ത്രി

Published : Sep 22, 2022, 01:19 PM IST
'രാഹുൽ നടത്തം ആരംഭിച്ചപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായി' ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുഖ്യമന്ത്രി

Synopsis

എന്നിട്ടും കേരളത്തെ ഇടതുപക്ഷത്തിൽ നിന്ന് മോചിപ്പിക്കാനാണ് രാഹുൽ നടക്കുന്നത്.കോൺഗ്രസിന്‍റെ  വലിയ ഒരു നേതൃനിര ഇപ്പോൾ ബി ജെ പിയിലാണ്.വർഗീയതയെ എതിർക്കാത്തത് കൊണ്ടാണ് കോൺഗ്രസിന് ഈ അവസ്ഥ വന്നതെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.'രാഹുൽ നടത്തം ആരംഭിച്ചപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായി.എന്നിട്ടും കേരളത്തെ ഇടതുപക്ഷത്തിൽ നിന്ന് മോചിപ്പിക്കാനാണ് രാഹുൽ നടക്കുന്നത്.കോൺഗ്രസിന്‍റെ  വലിയ ഒരു നേതൃനിര ഇപ്പോൾ ബി ജെ പിയിലാണ്.വർഗീയതയെ എതിർക്കാത്തത് കൊണ്ടാണ് കോൺഗ്രസിന് ഈ അവസ്ഥ വന്നത്'.

'യാത്ര ഏറ്റവും കൂടുതൽ ദിവസം കേരളത്തിലാണ്,യു.പി യിൽ രണ്ട് ദിവസം, അതൊരു പൊതുവിമർശനം ആയി വന്നപ്പോൾ 4 ദിവസം ആക്കി,  ജാഥ ആർക്കുവേണ്ടി ആണ്, കേരളത്തിൽ 19 ദിവസം. LDF സർക്കാർ അധികാരത്തിൽ വന്നപ്പോൾ വലിയ രീതിയിലുള്ള ആക്രമണം കോൺഗ്രസ് അഴിച്ചു വിട്ടു. കള്ളക്കഥകൾ പ്രചരിപ്പിച്ചു. ആർഎസ്എസിനും ബിജെപിക്കും എതിരല്ല കോണ്‍ഗ്രസ്. ഇവിടത്തെ യോജിപ്പ് 
ബിജെപി യും കോൺഗ്രസ്സും ഡൽഹിയിലും ഉണ്ടാക്കുന്നുവെന്നും പിണറായി പറഞ്ഞു.

ഭരണഘടന വ്യക്തമായ രീതിയിൽ മതനിരപേക്ഷത ഉറപ്പ് നൽകുന്നു.എന്നാൽ നിർഭാഗ്യകരമായ കാര്യങ്ങൾ പിന്നീട് സംഭവിച്ചു.ആൻഡമാനിൽ ദീർഘകാലം സമരം ചെയ്തവരുണ്ട്.ബ്രീട്ടീഷുകാർക്ക് മുന്നിൽ മാപ്പ് എഴുതി കൊടുത്ത ആളാണ് സവർക്കർ.ആ സവർക്കറെയാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിക്കുന്നത്.RSS സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കുന്നു..ജോഡോ യാത്രയുടെ ബാനറില്‍ സവർക്കറുടെ ചിത്രം വന്നത് ആശ്ചര്യമെന്നും പിണറായി പരിഹസിച്ചു.

സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം ഓരോന്നോരോന്നായി കവരുന്നു, ഇതിനോട് യോജിക്കാൻ ആകില്ല, സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു., ഇത് ഫെഡറിലസിത്തിന് ചേർന്നതല്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു.ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കുന്നുയു ഡി എഫും ബിജെപിയും വികസനത്തെ തടസ്സപ്പെടുത്തുന്നു.അതിനൊപ്പം ഒരു ബഹുമാന്യനും (ഗവർണർ) ചേരുന്നു.ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു..ഈ ബഹുമാന്യൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയുന്നുണ്ട്..രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാൻ കഴിയും ഇവിടെ എന്താ സ്ഥിതിയെന്ന്.ഏത് ബഹുമാന്യൻ ചേർന്നാലും പ്രശ്നമില്ലെന്നും പിണറായി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തിനശിച്ചു
എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏറ്റവും ആഗ്രഹിച്ചത് ബിജെപി, സ്വാഗതം ചെയ്യുന്നുവെന്ന് വി മുരളീധരൻ