
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നൽകി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഗവർണരെ തടഞ്ഞ എസ്എഫ്ഐക്ക് ഷേയ്ക്ക് ഹാൻഡ് നൽകണമെന്ന പരാമർശം കലാപഹ്വാനമാണെന്ന് ആരോപിച്ചാണ് പരാതി. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ സന്ദീപ് വാചസ്പതി വ്യക്തമാക്കി.
സന്ദീപ് വാചസ്പതിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്;
"ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായിൽ നിന്ന് വീഴാൻ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്ഐ നേതാവിൻ്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കാൻ പാടില്ല. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുകയും ചെയ്യും".
Readmore...എസ്എഫ്ഐയെ തള്ളാതെ; ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരായ പ്രതിഷേധങ്ങൾ ഒരേ തട്ടിലുളളതല്ലെന്ന് മന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam