'കുന്നപ്പിള്ളിക്ക് ഒരു നീതി, മുൻ മന്ത്രിമാർക്ക് മറ്റൊരു നീതി, സ്വപ്നയുടെ ആരോപണങ്ങളില്‍ നടപടി എടുക്കുന്നില്ല'

Published : Oct 30, 2022, 03:30 PM ISTUpdated : Oct 30, 2022, 03:43 PM IST
'കുന്നപ്പിള്ളിക്ക് ഒരു നീതി, മുൻ മന്ത്രിമാർക്ക് മറ്റൊരു നീതി, സ്വപ്നയുടെ ആരോപണങ്ങളില്‍ നടപടി  എടുക്കുന്നില്ല'

Synopsis

എല്‍ദോസിനെതിരെ  കേസ് എടുത്ത പോലീസ് സ്വപ്നയുടെ  ആരോപണങ്ങങ്ങളിൽ നടപടി  എടുക്കുന്നില്ല.ആഭ്യന്തര  വകുപ്പ് പരാജയമെന്നും രമേശ് ചെന്നിത്തല

കൊച്ചി: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേരള പോലീസിൽ മുഖ്യമന്ത്രിക്കു നിയന്ത്രണം  നഷ്ടപ്പെട്ടു. മ്യൂസിയം കേസിൽ ഇനിയും പ്രതിയെ  പിടിക്കാൻ ആയില്ല. സംസ്ഥാനത്തു  അക്രമങ്ങൾ  വര്ധിക്കുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പോലീസ് സ്വപ്നയുടെ  ആരോപണങ്ങങ്ങളിൽ നടപടി  എടുക്കുന്നില്ല .മൂന്ന് മുൻ മന്ത്രിമാരുടെ പേരിൽ നടപടികൾ  ഇല്ല . ആഭ്യന്തര  വകുപ്പ് പരാജയം. കുന്നപള്ളിക്കു ഒരു നീതി മുൻ മന്ത്രിമാർക്ക് മറ്റൊരു നീതി എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു  ഗുരുതരമായ  വില കയറ്റമാണ്. നിത്യോപയോഗ  സാധനങ്ങൾക്ക്  വലിയ  വിലയാണ്.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മിണ്ടുന്നില്ല, നടപടി  സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി വീണ  വായിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എൽദോസ് എംഎല്‍എക്കെതിരായ കേസ്; നാല് പേരെ കൂടി പ്രതി ചേർത്തു

'എല്‍ദോസിന്‍റെ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ല'; കെ മുരളീധരനെ തള്ളി വിഡി സതീശന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ