'ഓപ്പറേഷൻ ട്രഷർ ഹണ്ട്' : ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ പൂട്ടി വിജിലൻസ്

Published : Aug 27, 2023, 07:18 PM ISTUpdated : Aug 27, 2023, 07:33 PM IST
'ഓപ്പറേഷൻ ട്രഷർ ഹണ്ട്' : ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ പൂട്ടി വിജിലൻസ്

Synopsis

ചെക്പോസ്റ്റുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. പാറശ്ശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി. വാളയാറിൽ 85500 രൂപ പിഴയും ഈടാക്കി വിജിലൻസ്. പലയിടങ്ങളിലും ഡ്യൂട്ടിക്ക് ഇടെ ഉദ്യോഗസ്ഥർ മുങ്ങുന്നതായും ഉറങ്ങുന്നതായും കണ്ടെത്തൽ  

തിരുവനന്തപുരം: ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ ട്രഷർ ഹണ്ടുമായി വിജിലൻസ്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് വിജിലൻസ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 5700 രൂപയും വിജിലൻസ് പിടിച്ചെടുത്തു. വാളയാർ ചെക്പോസ്റ്റിൽനിന്ന് 85500 രൂപ പിഴ ഈടാക്കി. പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിൽ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി.


മൃഗസംരക്ഷണവകുപ്പിലെ ചെക്പോസ്റ്റുകളിലും ഗുരുതര ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. കമ്പംമെട്ട്, ബോഡിമെട്ട്, ഇരിട്ടി എന്നി ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി കണ്ടെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും