'ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്,ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്' എംബി രാജേഷ്

Published : Oct 25, 2022, 11:52 AM ISTUpdated : Oct 25, 2022, 11:57 AM IST
'ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്,ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്' എംബി രാജേഷ്

Synopsis

ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്‍റേത്.പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണം

കാസര്‍കോട്: വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറോടുള്ള നിലപാടില്‍ യുഡിഎഫ് നേതാക്കള്‍ വ്യത്യസ്ത പ്രതികരണം നടത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി മന്ത്രി എംബിരാജേഷ് രംഗത്ത്.പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്.ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രയത്തിന് അതീതമായ പിന്തുണ കിട്ടി.ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്‍റേത്..പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണം.കുഞ്ഞാലിക്കുട്ടിയുടേയും കെസി വേണുഗോപാലിന്‍റേതും  വിശാല കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു

ആരിഫ് മുഹമ്മദ് ഖാനെതിരെ ലീഗ്: ഗവർണർ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

'ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്'; ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്ന് മുരളീധരന്‍

 

ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വന്നു. വിസിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ രംഗത്ത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു.ഈ ഗവർണറെ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് മുരളീധരന്‍ തള്ളി. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന്  മുരളീധരൻ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ