'സമസ്ത-ലീഗ് ബന്ധത്തിൽ ഒരു പോറല്‍ പോലും ഇല്ല, ആദര്‍ശങ്ങളില്‍ ആര് കോടാലി വച്ചാലും ഇടപെടും'; ജിഫ്രി തങ്ങള്‍

Published : Jun 18, 2024, 07:57 AM IST
'സമസ്ത-ലീഗ് ബന്ധത്തിൽ ഒരു പോറല്‍ പോലും ഇല്ല, ആദര്‍ശങ്ങളില്‍ ആര് കോടാലി വച്ചാലും ഇടപെടും'; ജിഫ്രി തങ്ങള്‍

Synopsis

വിള്ളലുണ്ടാക്കാൻ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

മലപ്പുറം: സമസ്ത -ലീഗ് ബന്ധത്തിൽ ഒരു പോറലും ഇല്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്സീം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുകയാണെന്നും പൊന്നാനിയിൽ കെഎസ് ഹംസയെ സമസ്ത പിന്തുണച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല.

നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നത്. മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാൻ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ല. സമസ്ത രാഷ്ട്രീയത്തില്‍ കൈകടത്താറില്ല. എന്നാല്‍, സമസ്തയുടെ ആദര്‍ശങ്ങളില്‍ ആര് കോടാലി വച്ചാലും ഇടപെടും. അങ്ങനെ ഒരു സ്ഥിതി ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ലൈനിന്‍റെ ശേഷി കൂട്ടുന്ന ടെണ്ടറിൽ ക്രമക്കേട്; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിജിലന്‍സ്, നടപടിക്ക് ശുപാര്‍ശ

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്