'ചിലർക്ക് അയോധ്യയിൽ പോകാൻ തിടുക്കം, കോൺഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തെ കടം വാങ്ങുന്നു'; ബിനോയ് വിശ്വം

Published : Jan 01, 2024, 07:41 PM IST
 'ചിലർക്ക് അയോധ്യയിൽ പോകാൻ തിടുക്കം, കോൺഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തെ കടം വാങ്ങുന്നു'; ബിനോയ് വിശ്വം

Synopsis

രാജ്യത്തെ മറ്റ് പ്രശ്നങ്ങൾ ജനങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കാനാണ് ആര്‍എസ്എസ് അയോധ്യയിലേക്ക് ചർച്ച വഴി തിരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു

കൊല്ലം: കോണ്‍ഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തെ കടം വാങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലേക്ക് ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തില്‍ കുറച്ചുപേര്‍ക്ക് നേരത്തെ തന്നെ പോകാനുള്ള തിടുക്കമാണ്. മുഖ്യശത്രു ബിജെപിയാണെന്ന് കോൺഗ്രസിന് മനസ്സിലാകുന്നില്ല. കോൺഗ്രസ്‌ വീണ്ടും നെഹ്‌റു വിനെ വായിക്കണം. സുധീരൻ പോലും കോൺഗ്രസിനെതിരെ പറയുന്നു. കോൺഗ്രസ്‌ ബിജെപി യുടെ ഹിന്ദുത്വത്തെ കടം വാങ്ങുകയാണ്.

രാജ്യത്തെ മറ്റ് പ്രശ്നങ്ങൾ ജനങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കാനാണ് ആര്‍എസ്എസ് അയോധ്യയിലേക്ക് ചർച്ച വഴി തിരിക്കുന്നത്. അയോധ്യ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള സംഘ പരിവാറിന്‍റെ കൗശാലമാണ്. ബിജെപി സർക്കാരിൽ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു കേന്ദ്രമേയുള്ളു. അത് പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രം ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാര്‍ പങ്കെടത്ത ബിജെപിയുടെ ക്രിസ്മസ് വിരുന്ന് നടന്ന സമയത്ത് തന്നെ മണിപ്പൂർ വിഷയത്തിൽ അവർ നിശബ്ദത പാലിച്ചതിനെ പറ്റി പ്രതികരിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സജി ചെറിയന്‍റെ വിവാദ പരാമർശത്തോട് പ്രതികരിക്കാന്‍ ബിനോയ് വിശ്വം തയ്യാറായില്ല.


 

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി