'മുന്നോക്ക വിഭാഗങ്ങളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നു'; ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ് 

Published : Jun 23, 2024, 08:39 AM IST
'മുന്നോക്ക വിഭാഗങ്ങളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നു'; ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ് 

Synopsis

സംസ്ഥാന സർക്കാരിന്‍റെ നിലപാടുകൾ വർഗീയസ്പർദ്ധ പടർത്തുന്നതാണെന്നും  തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും സുകുമാരൻ നായര്‍ പറഞ്ഞു

കോട്ടയം: ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ്. ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം വേണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു.  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും സുകുമാരൻ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു. ഇരു സർക്കാരുകളും മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ്.

സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് സമ്മേളനത്തില്‍ സുകുമാരൻ നായര്‍ നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ നിലപാടുകൾ വർഗീയസ്പർദ്ധ പടർത്തുന്നതാണെന്നും  തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും സുകുമാരൻ നായര്‍ പറഞ്ഞു. ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയും  ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രീണന നയമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.

വിചാരണ കോടതിക്കെതിരെ ഇഡി; നിയമം മറികടക്കാൻ ശ്രമമെന്ന് കെജ്രിവാൾ, ദില്ലി ഹൈക്കോടതിയിൽ രൂക്ഷമായ വാദപ്രതിവാദം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും