'അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ കോൺഗ്രസ്'; പിവി അൻവറിനെതിരെ പൊട്ടിത്തെറിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ്

Published : Jan 21, 2025, 12:34 PM ISTUpdated : Jan 21, 2025, 12:50 PM IST
'അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ കോൺഗ്രസ്'; പിവി അൻവറിനെതിരെ പൊട്ടിത്തെറിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ്

Synopsis

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന വിഭാഗം.തൃണമൂല്‍ കോണ്‍ഗ്രസ് അൻവറിന്‍റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് സംസ്ഥാന  പ്രസിഡന്‍റ് സി ജി ഉണ്ണി തുറന്നടിച്ചു.

കൊച്ചി:തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അൻവറിന്‍റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണി തുറന്നടിച്ചു. പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും  സി ജി ഉണ്ണി പറഞ്ഞു.

ഇല്ലാ കഥകള്‍  പറഞ്ഞ് ആളാവാനാണ് അൻവറിന്‍റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ല. അൻവറിന് നൽകിയ കണ്‍വീനര്‍ പോസ്റ്റ്‍ താത്കാലികം മാത്രമാണ്. അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സി ജി ഉണ്ണി.

മുൻകാല ചെയ്തികളിൽ നടപടിയുണ്ടാകുമ്പോള്‍ അത് മുസ്ലിം വികാരം ഉണര്‍ത്താൻ വേണ്ടിയാണ് അൻവറിന്‍റെ ശ്രമം. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അൻവര്‍ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂല്‍ കോണ്‍ഗ്രസിൽ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. 
അൻവറിന്‍റെ ഇത്തരം കഥകള്‍ ടിഎംസിയിൽ നടക്കില്ല. എംഎൽഎ സ്ഥാനം രാജിവെച്ചപ്പോള്‍ നൽകിയ താത്കാലിക പോസ്റ്റ് മാത്രമാണ് കണ്‍വീനര്‍ സ്ഥാനമെന്നും ടിഎംസി അൻവറിന്‍റെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവര്‍ മനസിലാക്കണമെന്നും സി ജി ഉണ്ണി പറഞ്ഞു.

'സർവകലാശാലകളിൽ വർഗീയ ആശയങ്ങളുടെ പ്രചാരണത്തിന് നീക്കം'; യുജിസി കരട് മാർഗരേഖക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം