
കൊച്ചി: അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരി അബോര്‍ഷന്‍ (Abortion) ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ (Kerala Highcourt). പെണ്‍കുട്ടിക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്ര വനിത ദിനത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഇത് അത്യവശ്യമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അബോര്‍ഷന്‍ നടത്താം എന്ന് നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ് ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, എന്ന അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ പ്രായത്തില്‍ കുട്ടി കുഞ്ഞിന് ജന്മം നല്‍കുന്നത് പെണ്‍കുട്ടിയുടെ മനസിക ആരോഗ്യത്തെയും, ശാരീരിക ആരോഗ്യത്തെയും ബാധിക്കും എന്നാണ്. ഇതും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം ഇത്തരം ഒരു അവസ്ഥയില്‍ ഇത് പെണ്‍കുട്ടിയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്ന് ഹര്‍ജിയില്‍ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും കേസില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക.
ബയോഗ്യാസ് പ്ലാന്റിനകത്ത് 11 തലയോട്ടികളും 54 എല്ലുകളും! അമ്പരന്ന് പൊലീസ്
വാർധ: മഹാരാഷ്ട്രയിലെ വാർധയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാൻറിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ കണ്ടെത്തി. 11 തലയോട്ടികളും 54 എല്ലുകളും പൊലിസ് കണ്ടെത്തി. നിയമ വിരുദ്ധമായി നടത്തിയ ഗർഭ ഛിദ്രങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികൾ കണ്ടെത്തിയത്. ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അറസ്റ്റ് ചെയ്തു. 13 കാരിയെ ഗർഭഛിദ്രം നടത്തിയ കേസിന്റെ അന്വേഷണമാണ് വൻ വഴിത്തിരിവിൽ എത്തിയത്.
മഹാരാഷ്ട്രയിലെ വാർധയിലുള്ള സ്വകാര്യ ആശുപത്രിയായ കദം ഹോസ്പിറ്റലിൽ ആണ് സംഭവം. വാർധയിലെ അർവി പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ളതാണ് ഈ സ്വകാര്യ ആശുപത്രി. ഇവിടെയുള്ള ബയോഗ്യാസ് പ്ലാന്‍റിൽ നിന്നാണ് ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടി പൊലീസ് കണ്ടെത്തിയത്.11 ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും 50ലേറെ എല്ലുകളുമാണ് പൊലീസ് പുറത്തെടുത്തത്.
ആശുപത്രിയിൽ നിയമവിരുധ ഗർഭഛിദ്രം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. പീഡിപ്പിച്ച യുവാവിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഈ ആശുപത്രിയിൽ വച്ച് ഗർഭഛിദ്രം നടത്തിയെന്നാണ് കേസ്.
ആശുപത്രിയിലെ ഡോക്ടറായ രേഖ കദമിനെയം ഒരു നഴ്സിനെയും ഈ സംഭവത്തിൽ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഇവർ മുൻപും പലവട്ടം നിയമവിരുധ ഗഭഛിദ്രം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ കൂടി പുറത്ത് വരുന്നതോടെ കേസിന്‍റെ വ്യാപ്തിയും കൂടിയേക്കും.