സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി; 100 കോടി തട്ടിയെന്ന് ആരോപണം

Published : Aug 30, 2026, 08:29 AM IST
Subhash George

Synopsis

കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ 99 ലക്ഷം രൂപയുടെ ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ ആസ്ഥാനമാക്കി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നും, ഈ പണം ടീം വാങ്ങാനും സിനിമ നിർമ്മിക്കാനും ഉപയോഗിച്ചുവെന്നും സംശയമുണ്ട്.

കൊച്ചി: കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ഗുരുതര ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നത്.

അതേസമയം യുകെ ആസ്ഥാനമാക്കി പ്രവർത്തിച്ച് 2014 മുതൽ വിവിധ രാജ്യക്കാരെ വഞ്ചിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും സുഭാഷ് ജോർജിനെതിരെയുണ്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും അതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും നിർമ്മിച്ച് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഷയത്തിൽ സുഭാഷ് ജോർജിനെതിരെ യുകെ മെട്രോപോളിറ്റൻ പോലീസിലും തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടുണ്ട്. വിവിധ ആളുകളിൽ നിന്ന് തട്ടിയെടുത്ത തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീമിനെ വാങ്ങാനും, 'പേട്രിയറ്റ്' എന്ന സിനിമയുടെ നിർമ്മാണത്തിനുമായി ഉപയോഗിച്ചുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ്, വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും, കോടതിയിൽ മൃദുസമീപനവുമായി സർക്കാർ
തലസ്ഥാനത്ത് ലോക്ഭവന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഡ്രോൺ നിരോധനം; നിയന്ത്രണം ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്