
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ 100 കോടി രൂപയിലധികം സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതിയും ബഹു ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ ദില്ലി കേരള ഹൗസിൽ സന്ദർശിച്ച് കൈമാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.പോളിടെക്‌നിക് കോളേജുകളിൽ AICTE അംഗീകരിച്ച യോഗ്യത ഇല്ലാതെ , KAT ഉത്തരവ് നടപ്പാക്കാതെയും വിജിലൻസ് അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവച്ചും 250 പേരിലധികമാണ് സർക്കാർ പിന്തുണയോടെ വർഷങ്ങളായി ജോലി ചെയ്യുന്നത് . അവരിൽ പലരും ഇടത് യൂണിയൻ നേതാക്കളാണ് . യോഗ്യത ഇല്ലാത്തവർ പഠിപ്പിക്കുമ്പോൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പുറകോട്ട് പോകുന്നതിൽ അത്ഭുതമുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam