കൊല്ലത്ത് താലൂക്കാശുപത്രിയിൽ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 പേർക്ക് ദേഹാസ്വാസ്ത്യം, 7 പേർ ഐസിയുവിൽ  

Published : Aug 05, 2023, 12:01 AM ISTUpdated : Aug 05, 2023, 12:03 AM IST
കൊല്ലത്ത് താലൂക്കാശുപത്രിയിൽ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 പേർക്ക് ദേഹാസ്വാസ്ത്യം, 7 പേർ ഐസിയുവിൽ  

Synopsis

മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്ക് ശാരീരിക അസ്വസ്ഥത. ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രാത്രി ഒമ്പത് മണിയോടെയാണ് രോഗികൾക്ക് ദേഹാസ്വാസ്ത്യമുണ്ടായത്. വിറയലും ശരീരം തളരളുന്നത് പോലെയും തോന്നിയതോടെ എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കുട്ടികളെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്