18 കോടി തട്ടിയെന്ന് ആരോപണം, ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ  

Published : Mar 11, 2024, 02:37 PM IST
18 കോടി തട്ടിയെന്ന് ആരോപണം,  ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ  

Synopsis

വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം.

കൊച്ചി :കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം. കേസിലെ 55 പ്രതികളുടെ കുറ്റപത്രമാണ് ആദ്യ ഘട്ടം സമർപ്പിച്ചത്. അതിൽ പതിനൊന്നാം പ്രതിയാണ് അനിൽകുമാർ. അനിൽകുമാറിന്റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് കൊച്ചിയിലെ പി എം എൽ എ കോടതി പരിഗണിക്കും. 


 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം