ആലുവയിൽ ഉറങ്ങിക്കിടന്ന 8വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 1262പേജുള്ള കുറ്റപത്രം കൈമാറി

Published : Nov 20, 2023, 05:24 PM IST
ആലുവയിൽ ഉറങ്ങിക്കിടന്ന 8വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 1262പേജുള്ള കുറ്റപത്രം കൈമാറി

Synopsis

ആലുവയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടൽ മാറും മുൻപായിരുന്നു ഏതാനും കിലോമീറ്റർ മാത്രം അകലെ മറ്റൊരു കുട്ടിയെകൂടി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയ സംഭവമുണ്ടായത്.

കൊച്ചി: ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കുറ്റപത്രം നൽകി. നെയ്യാറ്റിൻകര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിന്‍ ആണ് ഏക പ്രതി. ബലാത്സഗം തട്ടിക്കൊണ്ടുപോകൽ, കവർച്ച  അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ആലുവയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടൽ മാറും മുൻപായിരുന്നു ഏതാനും കിലോമീറ്റർ മാത്രം അകലെ മറ്റൊരു കുട്ടിയെകൂടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സെപ്റ്റംബർ 7 ന് പുലർച്ചെയോടെയാണ് സംഭവം. വീട്ടിൽ അമ്മയ്ക്കൊപ്പം  ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഉടൻ തെരച്ചിൽ ആരംഭിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

പിന്നീട്  രക്തം ഒലിപ്പിച്ചെത്തിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി പോലീസ് പിടികൂടുമെന്നുറപ്പായ്പപോൾ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനു താഴെയുള്ള പുഴയിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി പിടികൂടുകയായിരുന്നു. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൻ. എറണാകുളം പോക്സോ കോടതിയിൽ ആണ്  കുറ്റപത്രം സമർപ്പിച്ചത്. 1262 പേജുകളുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും കുറ്റപത്രത്തിനൊപ്പമുണ്ട്, 18 മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ റൂറൽ എസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പടയപ്പ 'കലിപ്പിൽ'; ദേവികുളത്ത് പച്ചക്കറി കൃഷി നശിപ്പിച്ചു, എസ്റ്റേറ്റിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്