
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ 137 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെള്ളറട പന്നിമലക്ക് സമീപം വച്ചാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തഞ്ചാവൂർ സ്വദേശി നിയാസ്, കൊല്ലം സ്വദേശി സമീർഖാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ മൊഴി നല്‍കി. 137 കിലോ കഞ്ചാവ് കാറിൽ നിന്ന് കണ്ടെടുത്തു. സ്കൂളുകൾ കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്കൂൾ കുട്ടിളെ വശീകരിച്ച് ഇടനിലക്കാരായി ഉപയോഗിക്കുന്ന കണ്ണിയിലെ പ്രധാന പ്രതിയെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam