തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Jul 29, 2020, 05:18 PM ISTUpdated : Jul 29, 2020, 05:53 PM IST
തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കൊവിഡിൻ്റെ സമൂഹവ്യാപനം നടന്നതായി സർക്കാർ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. 

തിരുവനന്തപുരം: മേനംകുളം കിൻഫ്രാ പാർക്കിൽ ജോലി ചെയ്യുന്ന 14 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കിൻഫ്ര പാർക്കിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 96 ആയി. ഇന്നലെ ഇവിടെ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കൊവിഡിൻ്റെ സമൂഹവ്യാപനം നടന്നതായി സർക്കാർ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. പുലയനാർ കോട്ട, പേരൂർക്കട ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ആനാട് സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടത്തെ കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ ഒരു ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പറ്റില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ', പൊട്ടിത്തെറിച്ച് വീണ ജോർജ്; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ 'സ്ഥാനാർഥി' വിമർശനങ്ങൾക്ക് മറുപടി
മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; ചർച്ചകൾ നാളെയും തുടരും