14 സ്റ്റീൽ ബോംബുകൾ, 2 പൈപ്പ് ബോംബുകൾ, വടിവാള്‍: ചെക്യാട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ ആയുധശേഖരം കണ്ടെത്തി

Published : Feb 06, 2025, 06:58 PM ISTUpdated : Feb 06, 2025, 07:25 PM IST
14 സ്റ്റീൽ ബോംബുകൾ, 2 പൈപ്പ് ബോംബുകൾ, വടിവാള്‍: ചെക്യാട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ ആയുധശേഖരം കണ്ടെത്തി

Synopsis

 കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വൻ ആയുധ ശേഖരം കണ്ടെത്തി. 

കോഴിക്കോട്: കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വൻ ആയുധ ശേഖരം കണ്ടെത്തി. റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ എന്നിവയാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ  തുടർന്ന് വളയം പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മേഖലയിൽ  പോലീസ് പരിശോധന തുടരുകയാണ്. 

PREV
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍