കൊവിഡ് വ്യാപനം രൂക്ഷം; പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ

Published : Apr 26, 2021, 09:07 PM IST
കൊവിഡ് വ്യാപനം രൂക്ഷം; പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ

Synopsis

നാളെ (ഏപ്രിൽ 27) രാവിലെ ഒമ്പത് മുതൽ ഏപ്രിൽ 30 വരെയാണ്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.    

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ പാലക്കാട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ, കൊപ്പം, പരുതൂർ, പല്ലശ്ശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ (ഏപ്രിൽ 27) രാവിലെ ഒമ്പത് മുതൽ ഏപ്രിൽ 30 വരെയാണ്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.  

നിയന്ത്രണങ്ങൾ ഇപ്രകാരം

1. പ്രദേശത്തെ എല്ലാ വ്യക്തികളും ശാരീരിക അകലം പാലിക്കുക,  മാസ്ക് ധരിക്കുക എന്നീ കൊവിഡ്  മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. 

2. വിവാഹത്തിന് 50 പേർക്കും (രണ്ടുമണിക്കൂർ സമയപരിധി)  മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കുമാണ് പങ്കെടുക്കാനാവുക. വിവാഹം കൊവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്തിരിക്കണം. 

3. മതപരവും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ പരിപാടികളിലും വലിയ തോതിലുള്ള പൊതു ജനപങ്കാളിത്തം അനുവദനീയമല്ല. 

4. പൊതുസ്ഥലങ്ങളിൽ അഞ്ചോ  അഞ്ചിൽ കൂടുതലോ ആളുകളോ കൂട്ടംകൂടി നിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും. 

5. സർക്കാർ- സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് സർക്കാർ നിബന്ധന പ്രകാരമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ്.

അവശ്യ സർവീസുകൾ, നിയമം നടപ്പിലാക്കുന്നവർ, സർക്കാർ-പിഎസ്‌സി പരീക്ഷകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഈ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പൊലീസ്മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്, രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുമോ ? ഹർജി കോടതി ഇന്ന് പരിഗണിക്കും
'അത് ജനഹിതം, കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, അത് ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദം': എം. മുകുന്ദൻ