കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കം വഴി 123 പേര്‍ക്ക് രോഗം

By Web TeamFirst Published Aug 11, 2020, 6:46 PM IST
Highlights

ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായിട്ടുണ്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന്  158 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 123 പേര്‍ക്ക്  സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായിട്ടുണ്ട്. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.  

click me!