യുവ ദന്ത ഡോക്ടർ കോഴിക്കോട് അറസ്റ്റിൽ, പിടിയിലായത് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന്; കണ്ടെത്തിയത് 15 ഗ്രാം എംഡിഎംഎ

Published : Feb 28, 2025, 08:43 PM ISTUpdated : Feb 28, 2025, 08:46 PM IST
യുവ ദന്ത ഡോക്ടർ കോഴിക്കോട് അറസ്റ്റിൽ, പിടിയിലായത് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന്; കണ്ടെത്തിയത് 15 ഗ്രാം എംഡിഎംഎ

Synopsis

കോഴിക്കോട് ദന്ത ഡോക്ട‌റെയും മലപ്പുറത്ത് ഓട്ടോറിക്ഷാ ‍ഡ്രൈവറെയും പൊലീസ് എംഡിഎംഎയുമായി പിടികൂടി

കോഴിക്കോട്: പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടറെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ്  പാലക്കാട്, കരിമ്പ, കളിയോട്  കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി.

അതേസമയം മലപ്പുറം പൊന്നാനിയിൽ  എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. വെളിയങ്കോട് സ്വദേശി സുഫൈലാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ആവശ്യക്കാർ‍ക്ക് വിൽക്കാനായി ചെറു പാക്കറ്റുകളായി കൈയ്യിൽ വെച്ച ശേഷം ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം.

പാലക്കാട് പട്ടാമ്പിയിലും ഇന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി കൊണ്ടൂ൪ക്കര സ്വദേശി മുസ്തഫയാണ് പട്ടാമ്പി പൊലിസിൻറെ പിടിയിലായത്. പ്രതിയിൽ നിന്നും വിൽപനയ്ക്കായെത്തിച്ച 21.50 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതിക്ക് രാസലഹരി എത്തിച്ചു നൽകുന്ന ആളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പട്ടാമ്പി പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും