പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 28നാണ് നയപ്രഖ്യാപന പ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

11:58 AM (IST) May 24
മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല, വി അബ്ദുറഹ്മാൻ, നെന്മാറയിൽ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് ജയിച്ച എം വിൻസെൻ്റ് എന്നിവർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല.
11:57 AM (IST) May 24
അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. 136 എംഎൽഎമാർ പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു
11:50 AM (IST) May 24
മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
11:50 AM (IST) May 24
വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു
11:45 AM (IST) May 24
കെ കെ രമ സത്യപ്രതിജ്ഞയ്ക്കായി എത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്.
11:44 AM (IST) May 24
കഴക്കൂട്ടത്ത് നിന്ന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു
11:40 AM (IST) May 24
ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു
11:36 AM (IST) May 24
സഭ അൽപ സമയം നിർത്തി വെച്ചു,ചെറിയ ഇടവേളയെടുത്തിരിക്കുകയാണ്. 122 പേർ ഇത് വരെ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയടക്കം സത്യപ്രതിജ്ഞ ചെയ്യാൻ ബാക്കിയുണ്ട്.
11:15 AM (IST) May 24
കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ നിയമസഭയിലെത്തിയിരിക്കുന്നത്.
11:13 AM (IST) May 24
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു.
10:55 AM (IST) May 24
വടകരയിൽ നിന്ന് വിജയിച്ച കെ കെ രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗമാണ്.
10:54 AM (IST) May 24
ഹരിപ്പാട് നിന്ന് വീണ്ടും ജയിച്ച രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. ഭരണത്തുടർച്ച തടയാനാകാതെ പോയ ചെന്നിത്തലയ്ക്ക് ഇത്തവണ പ്രതിപക്ഷത്തെ രണ്ടാം നിരയിലാണ് ഇരിപ്പിടം.
10:51 AM (IST) May 24
കണ്ണൂരിൽ നിന്ന് വീണ്ടും വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു.
10:44 AM (IST) May 24
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:44 AM (IST) May 24
കായംകുളത്ത് നിന്ന് വിജയിച്ച സിപിഎം പ്രതിനിധി യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു
10:43 AM (IST) May 24
വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു
10:40 AM (IST) May 24
ഉമ്മൻചാണ്ടി പന്ത്രണ്ടാം തവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പുതുപ്പള്ളിയിൽ നിന്ന് തോൽവിയറിയാതെ ഉമ്മൻചാണ്ടി.
10:35 AM (IST) May 24
കൊടുവള്ളിയിൽ നിന്നും വിജയിച്ച ലീഗ് പ്രതിനിധി എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു.
10:33 AM (IST) May 24
നാട്ടിക എംഎൽഎ സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു
10:33 AM (IST) May 24
കൊല്ലത്ത് നിന്ന് വിജയിച്ച എം മുകേഷ് സത്യപ്രതിജ്ഞ ചെയ്തു
10:30 AM (IST) May 24
കേരള കോൺഗ്രസിൻ്റെ എംഎൽഎ മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. കടുത്തുരുത്തിയിൽ നിന്നാണ് മോൻസ് ജയിച്ചത്. ജോസഫും മോൻസും മാത്രമാണ് ഇത്തവണ കേരള കോൺഗ്രസിൽ നിന്ന് ജയിച്ചത്.
10:29 AM (IST) May 24
കുന്നംകുളത്തുനിന്ന് ജയിച്ച എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നു.
10:27 AM (IST) May 24
തിരൂർ എംഎൽഎ കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു
10:26 AM (IST) May 24
കൂത്തുപറമ്പിൽ നിന്ന് ജയിച്ച കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു
10:18 AM (IST) May 24
ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു. ഈ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ്.
10:17 AM (IST) May 24
കൊച്ചി എംഎൽഎ കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു
10:16 AM (IST) May 24
മൂവാറ്റുപുഴ എംൽഎ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു.
10:16 AM (IST) May 24
പാലാ എംഎൽഎ മാണി സി കാപ്പൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു
10:14 AM (IST) May 24
ഉടുമ്പൻചോല എംൽഎ എം എം മണി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു.
10:13 AM (IST) May 24
ഷോർണ്ണൂർ എംഎൽഎ പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
10:12 AM (IST) May 24
തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു.
10:12 AM (IST) May 24
കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു.
10:11 AM (IST) May 24
പയ്യന്നൂർ എംൽഎ ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു
10:09 AM (IST) May 24
തിരുമ്പാടി എംൽഎ ലിൻ്റോ ജോസഫ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:08 AM (IST) May 24
മഞ്ചേരി എംൽഎ യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു
10:07 AM (IST) May 24
കുന്നത്തൂർ എംൽഎ കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു
10:05 AM (IST) May 24
ഉദുമ എംൽഎ സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു
10:04 AM (IST) May 24
കുറ്റ്യാടി എംൽഎ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു.
10:03 AM (IST) May 24
എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:01 AM (IST) May 24
ചിറ്റൂർ എംൽഎ കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത് സത്യപ്രതിജ്ഞ ചെയ്തു.