
പാലക്കാട്: പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് സുബ്രഹ്മണ്യത്തിൻ്റെ മാതാവും സ്കൂൾ വിദ്യാര്‍ത്ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പിതാവ് ജോലിക്ക് പോയിരുന്നു. സുബ്രഹ്മണ്യത്തിൻ്റെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഒടുവിൽ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയൽവാസികൾ പറയുന്നു.
ഫയര്‍ഫോഴ്സ് ആംബുലൻസിൽ ഇരുവരേയും ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് എറണാകളുത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. രണ്ടു പേര്‍ക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും തമ്മിൽ നേരത്തെ പരിചയത്തിലായിരുന്നുവെന്നാണ് സൂചന. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam