അബുദാബിയിൽ നിന്നും 175 പ്രവാസികൾ നെടുമ്പാശ്ശേരിയിലെത്തി; സംഘത്തിൽ രണ്ട് നവജാത ശിശുക്കളും

Published : May 18, 2020, 10:30 PM IST
അബുദാബിയിൽ നിന്നും 175 പ്രവാസികൾ നെടുമ്പാശ്ശേരിയിലെത്തി; സംഘത്തിൽ രണ്ട് നവജാത ശിശുക്കളും

Synopsis

തൃശ്ശൂർ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ അധികവും. ഇവരുടെ ആരോഗ്യപരിശോധനകള്‍ തുടരുകയാണ്. 

കൊച്ചി: അബുദാബിയില്‍ നിന്നും രണ്ട് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 175 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാത്രി 8.39 നാണ് വിമാനം ലാൻഡ് ചെയ്തത്. തൃശ്ശൂർ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ അധികവും. ഇവരുടെ ആരോഗ്യപരിശോധനകള്‍ തുടരുകയാണ്. 

കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ച് പേരെ അബുദാബി വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. നാളെ ദമാമില്‍ നിന്നും ക്വാലാലംപൂരില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ചികിത്സ ആവശ്യമുള്ളവർ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി