
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam