18 വയസ് മാത്രം പ്രായം, ജോലി ചെയ്തിരുന്നത് മൊബൈൽ കടയിൽ, മോഷണം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

Published : May 03, 2026, 11:42 PM IST
18 year old yasar dies by suicide in malappuram amid theft allegation

Synopsis

മലപ്പുറം എടവണ്ണപ്പാറ വെട്ടത്തൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. വെട്ടത്തൂർ കാഞ്ഞിരംകുഴി യാസർ (18) ആണ് മരിച്ചത്

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറ വെട്ടത്തൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. വെട്ടത്തൂർ കാഞ്ഞിരംകുഴി യാസർ (18) ആണ് മരിച്ചത്. ജോലി ചെയ്തിരുന്ന മൊബൈൽ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് ആത്മഹത്യയെന്ന് കുടുംബം പറയുന്നു. മോഷണം ആരോപിച്ച് യാസറിനെ മർദ്ദിച്ചതായും കുടുംബം പറഞ്ഞു. സംഭവത്തെ തുടന്ന് യാസറിൻറെ മാതാവ് വാഴക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് യാസറിനെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യം കരുതിയിരുന്നത് മാനസികാസ്വാസ്ഥ്യമുളള മകൻ അച്ഛനെ വെട്ടിയെന്നാണ്, പൊലീസ് എത്തിയതോടെ ട്വിസ്റ്റ്, ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു
സസ്പെൻഷനിൽ രൂക്ഷമായി പ്രതികരിച്ച് എൻ പ്രശാന്ത്, 'നീതി കിട്ടാൻ സർക്കാർ മാറണമെന്നത് മോശം, സർക്കാരിൽ ലോബിയുണ്ട്, കോക്കസും ഉണ്ട്'