പി.വി.അൻവറിന്‍റെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍,അന്‍വറിനും കുടുംബത്തിനും നോട്ടീസ്

Published : Aug 16, 2023, 05:50 PM ISTUpdated : Aug 16, 2023, 05:53 PM IST
പി.വി.അൻവറിന്‍റെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍,അന്‍വറിനും കുടുംബത്തിനും നോട്ടീസ്

Synopsis

അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം.ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ്

കോഴിക്കോട്:പി.വി അൻവറിന്‍റെ  കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാൻഡ് ബോർഡ് കണ്ടെത്തൽ.2007ൽ തന്നെ അൻവർ ഭൂപരിധി മറികടന്നിരുന്നു അൻവറിനും കുടുംബാംഗങ്ങൾക്കും ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു.അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം.ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി.

 മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി.34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്‍റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്.ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ ആണെന്നിരിക്ക ഈ കണക്കുകള്‍ വച്ചു തന്നെ ലാന്‍ഡ് ബോര്‍ഡിന് തുടര്‍ നടപടികളിലക്ക് കടക്കാം. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്മാത്രമാണ് ഭൂമി കൈവശമുളളതെന്ന് വാദിക്കുമ്പോഴും ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ അന്‍വറിന് കഴിഞ്ഞിട്ടില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി', കവടിയാറിൽ കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം
ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം