അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം, സഹിക്കാനാകാതെ യുവതിയുടെ പരാതി, ഭ‍ർത്താവടക്കം 4 പേ‍ർക്കെതിരെ കേസ്

Published : Jun 19, 2023, 02:11 PM ISTUpdated : Jun 19, 2023, 02:13 PM IST
അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം, സഹിക്കാനാകാതെ യുവതിയുടെ പരാതി, ഭ‍ർത്താവടക്കം 4 പേ‍ർക്കെതിരെ കേസ്

Synopsis

അന്ന് മുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുട‍ർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് അറിയിച്ചു.

പനമരം: വയനാട് പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡനമെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ, ഇഖ്ബാലിൻ്റെ അമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃമാതാവിന്റെ അന്ധവിശ്വാസത്തിന് കീഴ്പ്പെട്ട്, ഭ‍ർതൃ കുടുംബം മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഒൻപത് മാസം മുമ്പായിരുന്നു ഇഖ്ബാലുമായുള്ള പെൺകുട്ടിയുടെ വിവാഹം. അന്നുമുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുട‍ർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് അറിയിച്ചു. 

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കട്ടെ, സംസ്ഥാനത്തെ 32 സ്കൂളുകൾ ഇനി മിക്സഡ്, പുതുചരിത്രം

വീഡിയോ കാണാം 

 

 

 

 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം