അനുമതി 13 പേർക്ക്, കയറ്റിയത് 40 ലധികം ആളുകളെ; കൊച്ചിയിൽ 2 ബോട്ടുകൾ പിടിയിൽ, 2 ജീവനക്കാർ അറസ്റ്റിൽ

Published : May 14, 2023, 06:05 PM ISTUpdated : May 14, 2023, 06:31 PM IST
അനുമതി 13 പേർക്ക്, കയറ്റിയത് 40 ലധികം ആളുകളെ; കൊച്ചിയിൽ 2 ബോട്ടുകൾ പിടിയിൽ, 2 ജീവനക്കാർ അറസ്റ്റിൽ

Synopsis

സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള സാഹചര്യത്തിൽ 40 ലധികം ആളുകളുമായി മറൈൻ ഡ്രൈവിൽ സർവ്വീസ് നടത്തിയത്. 

കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. നിഖിൽ,  ഗണേഷ് എന്നീ ബോട്ട് ജീവനക്കാർ അറസ്റ്റ് ചെയ്തു. സെൻട്രൽ പോലീസിന്റെതാണ് നടപടി. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. 13 പേരെ കേറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് കയറ്റിയത്. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള സാഹചര്യത്തിൽ 40 ലധികം ആളുകളുമായി മറൈൻ ഡ്രൈവിൽ സർവ്വീസ് നടത്തിയത്. 

പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ബോട്ടിലെ സ്രാങ്കുമാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചിട്ടുണ്ട്. താനൂർ ദുരന്തത്തിന് ശേഷവും ഇത്തരം നിയലംഘനങ്ങൾ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നു എന്നാണ് അറിവ്. 

താനൂർ ബോട്ട് ദുരന്തം: അന്വേഷിക്കുന്നത് മൂന്നം​ഗ കമ്മീഷൻ, നിയമിച്ച് വിജ്ഞാനമിറങ്ങി

താനൂർ ബോട്ട് ദുരന്തം: നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ, മൊഴി പുറത്ത്

PREV
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'