മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓര്‍മ. ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.

10:55 PM (IST) Jul 21
വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്
10:16 PM (IST) Jul 21
2001 മുതൽ വിഎസ് മിമിക്രി താരമായി മാറിയ കഥയും മിമിക്രി അദ്ദേഹത്തിന്റെ പ്രതിച്ഛായയെ എങ്ങനെ സ്വാധീനിച്ചുവെന്നും വിലയിരുത്തുന്നു.
10:15 PM (IST) Jul 21
തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
09:50 PM (IST) Jul 21
കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റിമറിച്ച നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് എ കെ ആന്റണി
09:16 PM (IST) Jul 21
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വിഎസിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി
09:14 PM (IST) Jul 21
2007 ഡിസംബർ 30 നാണ് ഒന്നാം നമ്പർ കാറില്‍ വി എസ് പമ്പയിലെത്തുന്നത്. അത് ചരിത്രത്തിലേക്കുള്ള ഒരു കാൽവയ്പ്പായിരുന്നു.
09:07 PM (IST) Jul 21
വിഎസുമായുള്ള അടുത്ത ബന്ധവും ഓർമ്മകളും യൂസഫലി പങ്കുവെച്ചു.
08:55 PM (IST) Jul 21
കേരളത്തിൻ്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവച്ചയാളാണ് വിഎസെന്ന് പ്രധാനമന്ത്രി
08:54 PM (IST) Jul 21
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും വസുമതിയമ്മയുടെയും വിവാഹത്തിന്റെ കഥ പറയുന്നു.
08:54 PM (IST) Jul 21
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതിനൊപ്പം 3 ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്
08:14 PM (IST) Jul 21
വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു.
08:03 PM (IST) Jul 21
വിഎസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി നടത്തിയ ഒട്ടേറെ ഇടപെടലുകൾ നമുക്ക് മുന്നിൽ മായാതെ കിടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
07:50 PM (IST) Jul 21
പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്.
07:18 PM (IST) Jul 21
രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
07:17 PM (IST) Jul 21
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് എകെജി സെൻ്ററിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കം നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
06:25 PM (IST) Jul 21
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
06:00 PM (IST) Jul 21
മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ വേർപാടിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
05:59 PM (IST) Jul 21
വിഎസിനെ അനുസ്‌മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനമാണ് വിഎസിൻ്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അനുസ്മരിച്ചു.
05:20 PM (IST) Jul 21
മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു. സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി എസ് അച്യുതാനന്ദനെന്ന് വേണുഗോപാല്‍ അനുശോചിച്ചു. വി.എസ്.അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.
05:15 PM (IST) Jul 21
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി എസിലൂടെ അവസാനിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു.
05:07 PM (IST) Jul 21
വേറിട്ട ആയിരക്കണക്കിന് സമരങ്ങൾക്ക് നേതൃത്വം നല്‍കിയ പോരാളിയായിരുന്നു വി എസ് അച്യുതാനന്ദനെന്ന് എം എം മണി എംഎൽഎ. വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ ഇതിഹാസമായിരുന്നു അച്യുതാനന്ദനെന്നും എം എം മണി അനുസ്മരിച്ചു.
05:02 PM (IST) Jul 21
വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
04:58 PM (IST) Jul 21
വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം മറ്റന്നാൾ. ഇന്ന് രാത്രി എട്ടിന് വിഎസിൻ്റെ തിരുവനന്തപുരത്ത് മൃതദേഹം വീട്ടിൽ മതൃദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.
04:56 PM (IST) Jul 21
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം.