കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Aug 26, 2024, 10:57 PM IST
കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. 

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി. 15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്ന് അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻ്റുകളിലും ന​ഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്. 

മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകാൻ നടി മിനു മുനീർ; പരാതി നൽകുന്നത് ഇ-മെയിൽ വഴി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ഇബിക്ക് എതിരായ മരംമുറി പരാതി, ഇടപെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, അന്വേഷണത്തിന് നിർദേശം
'ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകും, പൊലീസ് ഗുണ്ടായിസത്തിനെതിരെ നടപടി വേണം': ഭീഷണിയെ ന്യായീകരിച്ച് അർജുൻ ആയങ്കി