ദേശീയതലത്തിൽ 3200 പേർ, ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്ത രണ്ടാം സംസ്ഥാനം, കേരളത്തിൽ നിന്ന് 73 സൈബർ കമാൻഡോസ്

Published : Feb 13, 2025, 09:20 PM IST
ദേശീയതലത്തിൽ 3200 പേർ, ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്ത രണ്ടാം സംസ്ഥാനം, കേരളത്തിൽ നിന്ന് 73 സൈബർ കമാൻഡോസ്

Synopsis

തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ വിജയിച്ചത്. 172 പേർ.  

തിരുവനന്തപുരം: രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റവം കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബർ കമാണ്ടോകളെ തെരെഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറൻസിക് സയൻസ്  സർവകലാശാല (എൻ എഫ് എസ് യു ) 2025 ജനുവരി 11 ന് ദേശീയ തലത്തിൽ നടത്തിയ പരീക്ഷയിലാണ് കേരളത്തിൽ നിന്ന് 73 പോലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ടത്. 

തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ വിജയിച്ചത്. 172 പേർ.  ഐഐടിയിലും എൻഎഫ്‌എസ്യുവിയിലും ഡിജിറ്റൽ ഫോറൻസിക്, ഇൻസിഡന്റ് റെസ്‌പോൺസ്, ഐസിടി ഇൻഫ്രാസ്ട്രക്ചർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇവർക്ക് സൈബർ കമാണ്ടോ പ്രത്യേക ശാഖയിൽ നിയമനം ലഭിക്കും. 

ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (i4c) മുഖേന സൈബർ സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തെ സൈബർ ഭീഷണികൾ ചെറുക്കുന്നതിനുമായാണ് പ്രത്യേക സൈബർ കമാണ്ടോകളുടെ സേന രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ എൻഎഫ്‌എസ്യു ഡൽഹി സൈബർ കമാണ്ടോ പരീക്ഷ നടത്തിയത്. 

ഇതിൽ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കീഴിലുള്ള 3200 ഉദ്യോഗസ്ഥർ പങ്കെടുത്തു.  ഉയർന്നുവരുന്ന സൈബർ അക്രമണങ്ങൾ ചെറുക്കാനും, രാജ്യത്തിന്റെ സൈബർ പ്രതിരോധം ശക്തിപ്പെടുത്താനും പുതിയ സൈബർ കമാണ്ടോ സ്ക്വാഡുകൾ വലിയ സഹായം ചെയ്യും.

എത്ര നടക്കാത്ത സ്വപ്നമെന്ന് കേരള പൊലീസ്; ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?