സിദ്ധാര്‍ത്ഥന്‍റെ മരണം; സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു

Published : Mar 25, 2024, 09:49 PM IST
സിദ്ധാര്‍ത്ഥന്‍റെ മരണം; സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു

Synopsis

കോളേജില്‍ നിന്ന് റാഗിങിന്‍റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ. ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു. 

ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ. 

കോളേജില്‍ നിന്ന് റാഗിങിന്‍റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 

Also Read:- 'എസ്എഫ്ഐക്കാർ കൊന്ന കെഎസ്‍യുക്കാരുടെ പട്ടിക'; ആന്‍റോ ആന്‍റണിക്കെതിരെ ട്രോളുകളും പരിഹാസവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു