കോഴിക്കോട് കൊവിഡ് നിരക്കിൽ വൻ ഉയർച്ച: ഇന്ന് 330 പേർക്ക് രോഗം, 291 സമ്പര്‍ക്ക രോഗികള്‍

By Web TeamFirst Published Sep 9, 2020, 6:44 PM IST
Highlights

ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം ബാധിച്ചത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിരക്കിൽ വൻ വർദ്ധനവ്.  ഇന്ന് 330 കൊവിഡ് പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 246 പേർക്കായിരുന്നു ജില്ലയിൽ രോഗം. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കും ഇന്ന് കൊവിഡ് പോസിറ്റീവായി.

ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 82 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടമറിയാത്ത മൂന്നൂപേരടക്കം 55 പേര്‍ക്കാണ് വടകര മേഖലയില്‍ രോഗം ബാധിച്ചത്. 

കടലുണ്ടിയില്‍ 33 പേര്‍ക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1969 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 88 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 

click me!