സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കിടക്കുന്നത് 37 തടവുകാർ; ചെന്താമര 38-ാമത്തെയാൾ

Published : Jul 20, 2026, 12:52 PM IST
nenmara murder case chenthamara

Synopsis

സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 37 തടവുകാർ. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ 4 പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ 2 പേരും തിരുവനന്തപുരം വനിത ജയിലിൽ 3 പേരുമാണ് വധശിക്ഷ കാത്തുകഴിയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 37 തടവുകാർ. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ 4 പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ 2 പേരും തിരുവനന്തപുരം വനിത ജയിലിൽ 3 പേരുമാണ് വധശിക്ഷ കാത്തുകഴിയുന്നത്. നെൻമാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38-ാമത്തെയാൾ ആയി മാറി ചെന്താമര. കേസിൽ വധശിക്ഷയ്ക്കൊപ്പം 20ലക്ഷം രൂപ പിഴയും നൽകണം പ്രതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി.

ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക നൽകാൻ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ സഹായം നൽകണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കിൽ 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം. കൊല്ലപ്പെട്ട സുധാകരൻ്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.

സമൂഹത്തിനു പ്രതി പ്രശ്നക്കാരൻ ആണെങ്കിൽ വധശിക്ഷ നൽകാമെന്നു വിവിധ ഹൈക്കോടതി വിധികൾ ഉണ്ട്. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരൻ്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.

കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായി സാക്ഷി മൊഴികളിലുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുകയാണ്. പ്രതി പറഞ്ഞ ഒരു കാര്യം മാത്രമാണ് യാഥാർത്ഥ്യമായി തോന്നിയത്. ജയിലിൽ ജോലി ചെയ്ത് സുധാകരൻ്റെ മക്കൾക്ക് ചിലവിന് കൊടുക്കാം എന്നത് മാത്രം. സാഹചര്യ തെളിവുകൾ ആണ് കേസിൽ ഉള്ളത്. അത് കൊണ്ട് മാത്രം വധശിക്ഷ നൽകാൻ ആകില്ല എന്നാണ് മുൻ വിധികൾ. നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. മുൻ കേസ് ശിക്ഷയിൽ പരിഗണിക്കരുത് എന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. മുത്തശ്ശിയെ കൊന്നതോടെ മക്കൾക്ക് അതിജീവിക്കാനുള്ള അവസരം പ്രതി ഇല്ലാതാക്കിയെന്നും കോടതി പറഞ്ഞു. അതേസമയം, പ്രതി മാനസിക സമ്മർദ്ദം ഉള്ളതിനാൽ സ്വയം അവസാനിക്കാനാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിൻ്റെ വാദം തെളിഞ്ഞില്ല. പ്രതിഭാഗത്തിൻ്റെ വാദം പൂർണമായി തള്ളിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂളുകൾക്ക് സർക്കാറിന്റെ ഇന്റർനെറ്റ് കട്ട്, സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി, ഇനി ബില്ലടച്ചവർക്ക് മാത്രം സേവനം
സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവർത്തനം സ്തംഭിച്ചു; രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം